Friday 29 May 2020




പോലീസ് അഞ്ചുലക്ഷം മാസ്ക്കുകള്‍ നിര്‍മിക്കും

By online desk .06 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങള്‍ക്കും വേണ്ടി അഞ്ചുലക്ഷം മാസ്ക്കുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കോവിഡ് 19 രോഗത്തിനെതിരെ കേരള പോലീസ് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണിത്. ഡി.ഐ.ജി പി. പ്രകാശിനെ പദ്ധതിയുടെ നോഡല്‍ ഓഫീസറായി നിയോഗിച്ചു.