Friday 10 April 2020




കുപ്പിവെള്ളത്തിന് ഇനി മുതൽ 13 രൂപ !! വി​ജ്ഞാ​പ​നം ഉടൻ പുറത്തിറക്കും

By Sooraj Surendran .12 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: അവശ്യസാധന വില നിയന്ത്രണനിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തി കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി കുറച്ചു. സർക്കാർ ഉത്തരവനുസരിച്ച് ഉടൻ വിജ്ഞാപനം പുറത്തിറങ്ങും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം കടകളിൽ വിൽക്കാനാകില്ലെന്ന വ്യവസ്ഥ നിലവിൽ വരുമെന്നും സൂചനയുണ്ട്. കുപ്പിയുടെ നിലവാരം കൃത്യമായി പാലിക്കണമെന്നും വ്യവസ്ഥയുണ്ട്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ അനധികൃതമായി നിര്‍മിക്കുന്ന കുപ്പിവെള്ള കമ്പനികള്‍ ഇല്ലാതാകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. അതേസമയം ചില്ലറ വിൽപ്പനക്കാർക്ക് വെറും എട്ട് രൂപയ്ക്ക് ലഭിക്കുന്ന കുപ്പിവെള്ളം കടകളിൽ 20 രൂപയ്ക്കാണ് വിൽക്കുന്നതെന്നും വ്യാപകമായി ആക്ഷേപം ഉയർന്നിരുന്നു.