Friday 28 February 2020




നേപ്പാളിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി: വ്യാഴാഴ്ച മൃതദേഹങ്ങൾ നാട്ടിലെത്തിക്കും

By Sooraj Surendran .22 Jan, 2020

imran-azhar

 

 

ന്യൂ ഡൽഹി: നേപ്പാളിൽ മരിച്ച വിനോദസഞ്ചാരികളായ മലയാളികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ വ്യാഴാഴ്ച 11 മണിയോടെ നാട്ടിലെത്തിക്കും. മരിച്ച എട്ട് പേരുടെയും മൃതദേഹങ്ങൾ ഒരു വിമാനത്തിലായിരിക്കും നാട്ടിലെത്തിക്കുക. എംബാം ചെയ്താണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചയോടെ കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയിലാണ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തത്.

 

നേപ്പാളിൽ വിനോദസഞ്ചാരത്തിനായെത്തിയ തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മരിച്ചത്. കൊടും തണുപ്പിൽ നിന്നും രക്ഷനേടാനായി മുറിക്കുള്ളിലെ ഹീറ്റർ പ്രവർത്തിപ്പിച്ചതാണ് അപകടകാരണം. കേടായ ഹീറ്ററിൽ നിന്നും പ്രവഹിച്ച കാർബൺ മോണോക്സൈഡ് എന്ന വാതകം ശ്വസിച്ചാണ് ഇവർ മരിച്ചത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.