Saturday 23 September 2017

നടിയുടെ പേര് വെളിപ്പെടുത്തിയ തമിഴ് മാധ്യമങ്ങള്‍ക്കെതിരെ വനിത കമ്മീഷന്‍

By praveen prasannan.17 Jul, 2017

imran-azhar

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയുടെ പേരും മുഖവും വെളിപ്പെടുത്തിയ വാര്‍ത്ത പ്രസിദ്ധീകരിച്ച തമിഴ് മാധ്യമങ്ങള്‍ക്കെതിരെ കേരള വനിത കമ്മീഷന്‍ നടപടിക്ക്. നടിയുടെ പേരും ചിത്രവും നല്‍കുന്നതിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ വനിത കമ്മീഷനും തമിഴ്നാട് പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ക്കും കേള വനിത കമ്മീഷന്‍ കത്തയച്ചു.

നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മാഗസിനുകളിലും വെബ്സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും നടിയുടെ പേര് വെളിപ്പെടുത്തി പ്രചരണം നടത്തുവര്‍ക്കെതിരെ വനിത കമ്മീഷന്‍ കടുത്ത നടപടിയെടുക്കുമെന്ന് അറിയിച്ചു.

നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നല്‍കിയ വാര്‍ത്തകളിലെ ചിത്രങ്ങളും പേരും ഉടന്‍ നീക്കണമെന്നും സ്ഥാപനങ്ങള്‍ക്ക് വനിത കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. നേരത്തേ നടിയുടെ പേര് വെളിപ്പെടുത്തിയതിന് സിനിമാ താരം കമലഹാസന്‍ മാപ്പ് പറഞ്ഞിരുന്നു. ദേശീയ വനിതാ കമ്മിഷന്‍ താരത്തിന് നോട്ടീസ് അയച്ചിരുന്നു.