തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 542 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 212 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2853 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തൃശൂർ: തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 23 പെൺകുട്ടികൾ ജീവനൊടുക്കാനിടയായ സംഭവത്തിൽ പ്രതിയെ തേടിയിറങ്ങിയ പോലീസ് ഞെട്ടി. വരന്തരപ്പള്ളി ചക്കുങ്ങൽ വീട്ടിൽ അഭിരാമി (24) എന്ന ടാറ്റൂ ആർട്ടിസ്റ്റിലേക്കാണ് പോലീസിന്റെ അന്വേഷണം അവസാനിച്ചത്. ആകർഷണം തോന്നുന്ന പെൺകുട്ടികളോട് അടുക്കാൻ അഭിരാമി ഏത് വഴിയും തേടും. വീഡിയോ കോളിലൂടെയും, ചാറ്റിങ്ങിലൂടെയും സൗഹൃദബന്ധം ഊട്ടി ഉറപ്പിക്കും. തുടർന്ന് രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കും. തുടർന്ന് ആത്മഹത്യയിലേക്ക് തള്ളിവിടും. ഇങ്ങനെ 23 പെൺകുട്ടികളാണ് ജീവനൊടുക്കിയത്. തൃശൂർ തിരുവമ്പാടിക്കു സമീപം വീട്ടിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
വട്ടപ്പാറയില്‍ ചരക്കുലോറി മറിഞ്ഞു ഡ്രൈവര്‍ മരിച്ചു.വട്ടപ്പാറയില്‍ ചരക്കുലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കര്‍ണാടക ബഗാല്‍കോട്ട് സ്വദേശി യമനപ്പ വൈ. തല്വാര്ആണ് മരിച്ചത്. മുപ്പത്തിനാലുവയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. ലോറി നിയന്ത്രണം വിട്ട് മറിഞ്ഞശേഷം മുപ്പതടിയിലേറെയുള്ള താഴ്ചയിലേക്ക് വീഴുകയായിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് കൊച്ചിയിലേക്ക് പഞ്ചസാരയുമായി വന്ന ലോറിയാണ് മറിഞ്ഞത്. ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
സോളാര്‍ കേസുകള്‍ സി ബി ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി അബ്ദുള്ളകുട്ടി, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന് എന്നീ ആറു നേതാക്കള്‍ക്കെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് നല്‍കും
തിരുവനന്തപുരം കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച അയല്‍വാസിക്കെതിരെ പരാതി. നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടിയുടെ അയല്‍വാസിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത് . പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ നിരവധി തവണ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. 30 വയസുകാരന് എതിരെയാണ് പരാതിനല്‍കിയിരിക്കുന്നത്. മജിസ്ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. നേരത്തെ വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതേസമയം നിലവിൽ രണ്ട് പ്രതികളുടെ റിമാന്‍ഡ് അഞ്ചാം തിയതി വരെ തുടരും. കേസ് അടുത്തമാസം അഞ്ചിന് വീണ്ടും പരിഗണിക്കും. കേസില്‍ പുനര്‍വിചാരണയ്ക്കും കോടതി ഉത്തരവിട്ടിരുന്നു. കുട്ടികളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചായിരുന്നു നടപടി.
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മുഴം മുൻപേ കോൺഗ്രസ് നേതൃയോഗങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. തിരഞ്ഞടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിന്റെ ഭാഗമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും സംഘവും ഇന്നലെയാണ് കേരളത്തിലെത്തിയിരുന്നു. എഐസിസി നിരീക്ഷകർ അടങ്ങിയ കേന്ദ്ര സംഘവും യോഗങ്ങളിൽ ഭാഗമാകും.
മലപ്പുറം: ദേശീയപാത 66 ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഡ്രൈവർ യമനപ്പ വൈ തലവാർ(34) ആണ് മരിച്ചത്. ഡ്രൈവർക്ക് മയങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മഹാരാഷ്ട്രയിൽ നിന്നും പഞ്ചസാര ലോഡുമായികൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയുടെ നിയന്ത്രണം വട്ടപ്പാറ വളവിൽ വെച്ച് നഷ്ടപ്പെടുകയായിരുന്നു.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് അണിനിരത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.ഉമ്മന്‍ ചാണ്ടി@50 എന്ന പുസ്തകം ഇന്ദിരാഭവനില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്. സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും ഡല്‍ഹിയില്‍ നടന്നിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അനവധാനത കൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിയ തിരിച്ചടിയുണ്ടായിട്ടുണ്ട്.
പത്തനംതിട്ട തിരുവല്ല പെരുന്തുരുത്തിയില്‍ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ടു പേർ മരിച്ചു. വൈകീട്ട് 4.15 ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രികരായ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. പരുക്കേറ്റ 14 പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും നാല് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.