Wednesday 07 December 2022




ആശങ്കയുയര്‍ത്തി ഖോസ്ത 2; വൈറസിന് മനുഷ്യനിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന് പഠനം

By priya.24 Sep, 2022

imran-azhar

 

വവ്വാലില്‍ നിന്ന് കണ്ടെത്തിയ ഖോസ്ത 2 വൈറസിന് മനുഷ്യനിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. നിലവിലെ വാക്സിനുകള്‍ വൈറസിനെതിരെ ഫലപ്രദമാകില്ലെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പിഎല്‍ഒഎസ് എന്ന ജേണലില്‍ നല്‍കിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.


2020 ല്‍ റഷ്യയിലാണ് ആദ്യമായി ഖോസ്ത 2 വൈറസ് കണ്ടെത്തുന്നത്. അന്ന് ഈ വൈറസ് മനുഷ്യനില്‍ പ്രവേശിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് നടത്തിയ പഠനങ്ങളിലാണ് വൈറസ് മനുഷ്യനിലേക്ക് പ്രവേശിക്കുമെന്ന് കണ്ടെത്തുന്നത്.

 

കൊറോണ വൈറസിന്റെ ഇനത്തില്‍ തന്നെ പെടുന്ന സാര്‍ബികോവൈറസാണ് ഖോസ്ത 2. ഖോസ്ത 1 മനുഷ്യ ശരീരത്തില്‍ പ്രവേശിക്കില്ല എന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി .വവ്വാലുകള്‍, റക്കൂണ്‍, വെരുക് എന്നിവയില്‍ നിന്ന് ഖോസ്ത 2 വൈറസ് മനുഷ്യനിലേക്ക് പകരാം.