Thursday 02 April 2020




ആരോഗ്യ മേഖലയുടെ വികസനത്തിന് കിഫ്ബി 299 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ

By online desk.22 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജിന്റെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 134.45 കോടി, പാറശാല താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി മുഖേന 32.27 കോടി, ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയുടെ പുനര്‍ നിമ്മാര്‍ണത്തിനായി 62.85 കോടി രൂപ, കണ്ണൂര്‍ ജില്ലയിലെ കല്ല്യാട് വില്ലേജില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് 69.05 കോടി തുടങ്ങി ആരോഗ്യ മേഖലയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി 299 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

 

എട്ട് നിലകളിലുള്ള സര്‍ജിക്കല്‍ ബ്ലോക്കാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിക്കുന്നത്. 4 നിലകളോട് കൂടിയ ആശുപത്രി ബ്ലോക്ക് പാറശാല താലൂക്ക് ആശുപത്രിയിലും 7 നിലകളുള്ള ആശുപത്രി കെട്ടിടം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും നിര്‍മ്മിക്കും. ഹോസ്പിറ്റല്‍ ബ്ലോക്ക്, മാനുസ്‌ക്രിപ്റ്റ് സ്റ്റഡീ സെന്റര്‍, കോമണ്‍ ഫെസിലിറ്റീസ് എന്നിവയാണ് ഒന്നാംഘട്ടത്തില്‍ ആയുര്‍വേദ ഗവേഷണ ഗവേഷണ കേന്ദ്രത്തില്‍ ഉണ്ടാവുക.