Thursday 02 April 2020




കിംസ് മെഡിക്കൽ ഹെൽത്ത് സെന്റർ മണക്കാട് പ്രവർത്തനമാരംഭിച്ചു

By online desk .26 Feb, 2020

imran-azhar

 

 

കിംസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ കിംസ് ഹെൽത്ത് കെയർ മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിച്ചു. മെഡിക്കൽ സെന്ററിന്റെ ഉദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. പ്രഗത്ഭരായ ഡോകട്ർമാർ നേതൃത്വം നൽകുന്ന ഒപി സേവനം കൂടാതെ ഫാർമസി, ഹെൽത്ത് സ്റ്റോർ, ലബോറട്ടറിതുടങ്ങിയ സേവനങ്ങളും ലഭ്യമായിരിക്കും. മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിംസ് മെഡിക്കൽ ഹെൽത്ത് സെന്റർപ്രവർത്തിക്കുക എന്ന് ചെയർമാൻ എം.ഐ സഹദുള്ള അറിയിച്ചു. മണക്കാട് കമലേശ്വരം ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിന്റെ എതിർവശത്ത് പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററിന്റെ ഉദ്‌ഘാടന ചടങ്ങിൽ ഇ.എം നജീബ്, ഡോ.ജി. വിജയരാഘവൻ, മേയർ കെ ശ്രീകുമാർ, എം.എം ഹസൻ തുടങ്ങിയവർ പങ്കെടുത്തു.