Wednesday 19 September 2018



ലഹരിക്കായി രാജവെമ്പാലയെ നാവിൽ കടിപ്പിച്ചു; കടിയേ അതിജീവിച്ച് രണ്ട് രാജസ്ഥാൻ സ്വദേശികൾ

By Sooraj Surendran.14 Sep, 2018

imran-azhar

 

 

ചണ്ഡിഗഡ്: ലോകത്തിലെ തന്നെ ഏറ്റവും അധികം വിഷമുള്ള പാമ്പാണ് രാജവെമ്പാല. ഒരു തവണ രാജവെമ്പാലയുടെ കടിയേറ്റാൽ അതിജീവിക്കുന്നവർ ചുരുക്കമാണ്. അത്രക്കും അപകടകാരിയാണ് രാജവെമ്പാല. എന്നാൽ അത്തരം പതിവ് വാർത്തകൾ തിരുത്തിയെഴുതിയിരിക്കുകയാണ് രണ്ട് രാജസ്ഥാൻ സ്വദേശികൾ. ലഹരിക്ക് വേണ്ടി രാജവെമ്പാലയെ നാവിൽ കടിപ്പിച്ച ഇവർ കടിയേ അതിജീവിച്ചിരിക്കുകയാണ്. കൂടാതെ ഇവർ പറയുന്നത് കടിയേറ്റ ശേഷം നല്ല ഉറക്കവും പ്രത്യേക അനുഭൂതിയും ഉണ്ടായെന്നാണ്. സാധാരണ ഒറ്റ കടികൊണ്ട് ഒരു ആനയെ വരെ രാജവെമ്പാലക്ക് കൊല്ലാനാകുമെന്നാണ് പറയപ്പെടുന്നത്. പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച്.ഇരുവരെയും വിശദമായി പഠിക്കാൻ തയ്യാറെടുക്കുകയാണ്. അതേസമയം പാമ്പിൻ വിഷം ലഹരിമരുന്നുകൾക്ക് പകരമായി ഉപയോഗിക്കാനാകുമോ എന്ന പഠനത്തിലാണ് ഡോക്ടർമാരായ അസീം മെഹ്റ, ദേബാശിഷ് ബാസു, സന്ദീപ് ഗ്രോവർ തുടങ്ങിയവർ.