Wednesday 12 December 2018


ശക്തമായ നടപടികള്‍ക്കുശേഷം ചര്‍ച്ച : യു എസ്

By Amritha AU.10 Mar, 2018

imran-azhar


പ്യോങ്യാങ്: ഉത്തര കൊറിയ 'ശക്തമായ നടപടികള്‍' എടുക്കും വരെ കിം ജോങ് ഉന്നുമായി ട്രംപ് സംസാരിക്കില്ലെന്ന് വൈറ്റ് ഹൗസ്. ചര്‍ച്ച നടത്തുന്നതിനു മുന്‍പ് ഉത്തര കൊറിയ, വിഷയത്തില്‍ കാര്യമായ നടപടിയെടുക്കണമെന്ന വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു.


ചര്‍ച്ചയ്ക്കു തയാറാണെന്ന കിമ്മിന്റെ ക്ഷണത്തെ അത്രപെട്ടെന്നു സ്വീകരിക്കുന്നത് കിമ്മിന് രാജ്യാന്തര തലത്തില്‍ പ്രവേശനം നല്‍കുകയാണെന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വൈറ്റ് ഹൗസിന്റെ ഈ പ്രസ്താവന. ആണവ നിരായുധീകരണത്തിന് നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ കിമ്മുമായി ചര്‍ച്ച നടത്തേണ്ടതുള്ളെന്നാണ് രാജ്യാന്തര തലത്തിലെ അഭിപ്രായം.

അതേസമയം, എന്തുനടപടിയാണ് ഉത്തര കൊറിയ എടുക്കേണ്ടതെന്ന് സാന്‍ഡേഴ്‌സ് വ്യക്തമാക്കിയില്ല. ചര്‍ച്ചകള്‍ക്കായി പ്രത്യേക നിബന്ധനകള്‍ വയ്ക്കുകയായിരുന്നില്ല സാന്‍ഡേഴ്‌സ് ചെയ്തതെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പിന്നീട് അറിയിച്ചു. എന്നാല്‍ ഉത്തര കൊറിയയുടെ അണ്വായുധ പദ്ധതിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള 'അകലംപാലിക്കല്‍' ഉടനടി അവസാനിക്കില്ലെന്ന സൂചനയാണ് സാന്‍ഡേഴ്‌സിന്റെ പ്രസ്താവനയോടെ വന്നിരിക്കുന്നത്. ഉത്തര കൊറിയയുടെ ആണവ നിരായുധീകരണവും മിസൈല്‍ പദ്ധതികള്‍ ഉപേക്ഷിക്കുന്നതും ലക്ഷ്യമിട്ടു ചര്‍ച്ചകള്‍ക്കു തയാറാണെന്ന നിലപാടാണ് ട്രംപ് പുലര്‍ത്തുന്നത്.

അതേ സമയം ഉത്തരകൊറിയയുടെ ഭാഗത്തുനിന്നും അമുകൂല നടപടിയുണ്ടായാല്‍ മേയ് മാസത്തില്‍ ഇരുവരും തമ്മില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്.