Friday 24 September 2021




കിറ്റെക്‌സ് കമ്പനി കേരളം വിട്ടുപോകരുത്, 1 കോടിയുടെ നിക്ഷേപം ആയാലും അത് വലുതാണ്- എം.എ. യൂസഫലി

By Sooraj Surendran.03 Jul, 2021

imran-azhar

 

 

ദുബായ്: കിറ്റെക്സ് കമ്പനി കേരളം വിട്ടുപോകരുതെന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലി. കിറ്റെക്സ് എംഡി സാബു ജേക്കബുമായി ഇത് സംബന്ധിച്ച് സംസാരിക്കുമെന്നും, ഒരു കോടി രൂപയുടെ നിക്ഷേപമായാൽ പോലും അത് കേരളത്തിന് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

 

ഇത്തരം വ്യവസായ സംരംഭങ്ങൾ കേരളം വിട്ടുപോകുന്നത് ഭാവിയിൽ തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

അതോടൊപ്പം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ദുബായ് വേള്‍ഡ് എക്‌സ്‌പോയുമായി ലുലു ഗ്രൂപ്പ് സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

ഇത് യു.എ.ഇയുടെ വ്യാപാര വാണിജ്യ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.