Saturday 26 September 2020
കെ. എം. എം. എല്‍. പൂട്ടിക്കാന്‍ കോടികളുടെ കമ്മീഷന്‍ വാഗ്ദാനം

By online desk .10 Dec, 2019

imran-azhar

 

 

കൊല്ലം: ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളുടെ അന്നദാതാവും സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നുമായ ചവറ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ. എം.എം. എല്‍) അടച്ചു പൂട്ടിക്കാന്‍ കമ്മീഷന്‍ വാഗ്ദാനം 20 കോടി രൂപ. ഇന്ത്യയിലേക്ക് പ്രതിവര്‍ഷം ഏതാണ്ട് ഒന്നര ലക്ഷം ടണ്‍ ടൈറ്റാനിയം ഡയോക്‌സൈഡ് ഇറക്കുമതി ചെയ്യുന്നത് ഡ്യൂ പോണ്ട്, ഹണ്‍സ് തുടങ്ങിയ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ആണ്. ഏതു വിധേനെയും കെഎംഎംഎല്‍ പൂട്ടിയാല്‍ കുറഞ്ഞത് 40000 ടണ്‍ കൂടിപ്രതിവര്‍ഷം ഇറക്കുമതി ചെയ്യാന്‍ ഈ ബഹുരാഷ്ട്ര ഭീമന്മാർക്ക് കഴിയും ഇതിന് കമ്മീഷനായി മാത്രം 20 കോടിയോളം രൂപ സഹായിക്കുന്നവര്‍ക്ക് കിട്ടുമെന്നാണ് കണക്കുകള്‍ പറയുന്നത്. കമ്പനിയുടെ പ്രവര്‍ത്തനത്തിന് അനിവാര്യമായ ബെനിഫിഷിയേറ്റഡ് ഇല്‍മനൈറ്റ് സുതാര്യമായ ടെന്‍ഡര്‍ വ്യവസ്തകളുടെ അടിസ്ഥാനത്തില്‍ പോലും വാങ്ങുന്നതിന് എതിരെ മലയാള മനോരമ ദിനപത്രത്തില്‍ നിരന്തരം വരുന്ന വാര്‍ത്തകള്‍ ഇതിനുള്ള കളമൊരുക്കലെന്നാണ് സൂചന. ഐ ആര്‍. ഇക്കൂ പിന്നാലെ കെഎം. എം. എല്ലും ഗുരുതര പ്രതിസന്ധി നേരിടുമ്പോഴും ഇടെപെടാതിരിക്കുന്ന കൊല്ലം എം. പി പ്രേമ ചന്ദ്രന്റെ നിലപാടുകളും ദുരൂഹമാണെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കുന്നു. കെഎം എംഎല്ലിന് പ്രവര്‍ത്തിക്കാന്‍ ബെനിഫിഷിയേറ്റഡ് ഇല്‍മനൈറ്റ് (ബി.ഐ) എന്ന മൂല്യവര്‍ദ്ധിത ഉത്പന്നം ആവശ്യമാണ്. എന്നാല്‍ കമ്പനിക്ക് കാലങ്ങളായി സ്വന്തം ശേഷിയനുസരിച്ച് ഖനനം നടത്താന്‍ കഴിയാറില്ല. അതു മൂലം വേണ്ടത്ര ബി. ഐ ഉല്പാദിപ്പിക്കാനും .


ചില രാഷ്ട്രീയ നേതാക്കള്‍ സ്വന്തം കീശ വീര്‍പ്പിക്കാന്‍ ലാക്കാക്കി ഉണ്ടാക്കിയ പ്രശ്‌നങ്ങളാണ് മുന്‍കാലങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ഖനനത്തിന് തടയിട്ട് കമ്പനിയെ പ്രതിസന്ധിയില്‍ ആക്കിയിരുന്നത്. എന്നാല്‍, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുതിയ കേന്ദ്ര നയപ്രകാരം ഇപ്പോള്‍ ഖനനത്തിന്അനുമതി നിഷേധിച്ചു.അതോടെ കൂനിന്‍മേല്‍ കുരു വന്നതു പോലെ ആയി കെ എം എം. എല്ലിന്റെ സ്ഥിതി. അസംസ്‌കൃത വസ്തുവിന്റെ ലഭ്യതയില്‍ കുറവ് ഉണ്ടാകുമ്പോഴൊക്കെ പുറത്തു നിന്ന് അത് വാങ്ങി കമ്പനിയുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവുകയും തൊഴിലാളികളുടെ ജീവിതവും സ്ഥാപനത്തിന്റെ വരുമാനവും കൈവിട്ടു പോകാതെ നോക്കുകയായിരുന്നു സ്ഥാപനത്തിന്റൈ മാനേജ്‌മെന്റും സര്‍ക്കാരും അത്തരം ഒരു സാഹചര്യം ആണ് കെഎംഎംഎല്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കമ്പനി അടച്ചുപൂട്ടി തൊഴിലാളികളുടെ ജീവിതവും സ്ഥാപനത്തിന്റെ സാമ്പത്തിക നിലയും പ്രതിസന്ധിയില്‍ ആകുന്ന സാഹചര്യം ഒഴിവാക്കാന്‍ മുന്‍ കാലങ്ങളിലെ പോലെ പോലെ ബെനിഫിഷിയേറ്റഡ് ഇല്‍മനൈറ്റ് ആഗോള ടെന്‍ഡര്‍ വിളിച്ചു പുറത്തു നിന്ന് വാങ്ങാനുള്ള നീക്കത്തിനെതിരെയാണ് ആദ്യം പറഞ്ഞ സംഘം വ്യാജ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ മലയാള മനോരമെയെ കൂട്ടുപിടിച്ച് നടത്തുന്ന വ്യാജ പ്രചാരണത്തിന്റൈ ലക്ഷ്യം ശത കോടികളുടെ കമ്മീഷന്‍ തുകയാണ്. ടൈറ്റാനിയം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളും ആലുവയിലെ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെയില്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയും ആഗോള മാഫിയയുടെ നോട്ടപ്പുള്ളികള്‍ ആകുന്നത് ഇങ്ങനെ കൂടിയാണ്. ഈ കമ്പനികള്‍ പൂട്ടിയാല്‍ മാത്രമാണ് അന്താരാഷ്ട്ര കരിമണല്‍ മാഫിയക്ക് സഹസ്ര കോടികള്‍ ഇവിടെ നിന്ന് വരുമാനമായി ലഭിക്കുകയുള്ളു. ഇത്തരം അന്താരാഷ്ട്ര ആരാച്ചാരന്‍മാര്‍ക്ക് കുഴലൂതുന്ന പണിയാണ് സത്യത്തില്‍ മലയാള മനോരമ ചെയ്തുകൊണ്ടിരിക്കുന്നത് ഇത് തങ്ങളുടെ അടുപ്പ് അണയ്ക്കാനുള്ള നീക്കമാണെന്ന് തൊഴിലാളികള്‍ പറയുന്നു. കരുനാഗപ്പള്ളി താലൂക്കില്‍ 203.802 ഹെക്ടര്‍ ദേശമാണ് കെ എം എം എല്ലിന് ഖനനത്തിനായി സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിട്ടുള്ളത്.കേന്ദ്ര കേന്ദ്ര സര്‍ക്കാര്‍ പുതിയ നയത്തിന്റെ ഭാഗമായി ഇവിടെ ഖനനം നടത്താനുള്ള പാരിസ്ഥിതിക അനുമതി നിഷേധിച്ചു.


തുടര്‍ന്ന് നിയമപ്രകാരമുള്ള എല്ലാ ലൈസന്‍സും അനുമതിയും തേടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടെന്നും തുടര്‍ന്ന് ഖനനം നിര്‍ത്തിവെക്കേണ്ടിവന്നു..മനോരമയുടെ ഡിസംബര്‍ മൂന്നിലെ വാര്‍ത്തയില്‍ തന്നെ പറയുന്ന വസ്തുതകളാണിവ.അതായത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കാത്തനാല്‍ കെ എംഎം എല്ലിന് ഖനനം തുടരാന്‍ കഴിയാതെ വന്നുവെന്ന് സാരം. എന്നിട്ടും ഖനനാനുമതി മരവിപ്പിച്ചത് ദുരൂഹതയെന്ന തലക്കെട്ടില്‍ ഒരു വളച്ചൊടിക്കല്‍ വാര്‍ത്തയായി മനോരമ അത് മൂന്ന് കോളത്തില്‍ നല്‍കിയത് യഥാര്‍ത്ഥത്തില്‍ പിന്നീട് കൊടുക്കാന്‍ പോകുന്ന നുണകളുടെ സാമ്പിള്‍ എന്ന നിലയില്‍ ആയിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, ഖനനം നടത്താത്ത സ്ഥിതി വന്നാല്‍ കമ്പനി അടച്ചു പൂട്ടേണ്ടി വരും അതൊഴിവാക്കാന്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ ബി.ഐ. പുറത്തുനിന്നു വാങ്ങേണ്ടിവരും എപ്പോഴൊക്കെ മതിയായ തോതില്‍ ഖനനം നടക്കാതിരുന്നിട്ടുണ്ടോ അപ്പോഴൊക്കെ കാലങ്ങളായി കമ്പനി ചെയ്തുകൊണ്ടിരിക്കുന്ന സ്വാഭാവിക നടപടിയെ ആണ്, ഖനനം ദുരൂഹ സാഹചര്യത്തില്‍ മരവിപ്പിച്ചു പുറമെ നിന്ന് ബി.ഐ വാങ്ങാനുള്ള നീക്കം എന്ന തരത്തില്‍ മനോരമയുടെ സ്വന്തം നുണലേഖകന്‍ പൊലിപ്പിച്ചു എടുത്തത്.