Tuesday 25 June 2019




നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സന്ദർശകർക്ക് നിയന്ത്രണം

By Sooraj S .09 Aug, 2018

imran-azhar

 

 

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളത്തിലെ ടെര്മിനലുകൾക്കുള്ളിലേക്കുള്ള സന്ദര്ശനത്തിനാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഓഗസ്റ്റ് 20 വരെയാണ് സുരക്ഷ മുൻനിർത്തി നിയന്ത്രണം ഏർപ്പെടുത്തിയത്.

 

നിലവിൽ ടെർമിനലിനുള്ളിൽ യാത്രക്കാർക്ക് മാത്രമാണ് പ്രവേശാനുമതി ഉള്ളത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റികളാണ് സുരക്ഷയെ മുൻനിർത്തി കർശന നിലപാട് സ്വീകരിച്ചത്.