Friday 28 January 2022




കൊച്ചി മോഡലുകളുടെ മരണം; ഫ്ലാറ്റിൽ ചൂതാട്ട കേന്ദ്രം, നഗരത്തിൽ വ്യാപക റെയ്‌ഡ്

By vidya.05 Dec, 2021

imran-azhar

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിലെ വിവിധ ഫ്ലാറ്റുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ ചൂതാട്ട കേന്ദ്രം കണ്ടെത്തി.

 

ഫ്ലാറ്റിലെ താമസക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്ന് ഉപയോഗം നടന്നുവെന്ന് സൈജു മെഴി നൽകിയ പ്രദേശങ്ങളിലാണ് പരിശോധന നടന്നത്.

 

മരട്, തേവര, പനങ്ങാട് മേഖലകളിൽ പൊലീസ് നർക്കോട്ടിക് സെല്ലുമായി ചേർന്നാണ് പരിശേധന നടത്തിയത്. ലഹരിപാർട്ടികളിൽ പങ്കെടുത്ത യുവതികളടക്കം 17 പേർക്കെതിര പൊലീസ് കേസ് എടുത്തിട്ടുണ്ട്.

 

സൈജു തങ്കച്ചന്‍റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്ന് രാസലഹരിയും കഞ്ചാവും ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.