By Sooraj.12 Jun, 2018
കൊച്ചി: കൊച്ചി നഗരത്തിലെ ഒരു അതിവേഗ റെയിൽ ഗതാഗതമാണ് കൊച്ചി മെട്രോ റെയിൽവേ. കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു ആളുകൾക്ക് മെട്രോ റെയിലിൽ സൗജന്യ യാത്ര സംഘടിപ്പിച്ചിരിക്കുകയാണ് അധികൃതർ. ഈ വരുന്ന ജൂൺ 19നാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച നിരവധി പരിപാടികളാണ് കെ.എം.ആര്.എല്‍ നടത്താനായി തീരുമാനിച്ചിരിക്കുന്നത്. നിരവധി ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. മാത്രമല്ല ഇതോടനുബന്ധിച്ച മാന്ത്രികൻ മുതുകാടിന്റെ മാജിക് ഷോയും ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം ഒട്ടനവധി കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂൺ 17നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ ഉദ്ഘടനം നടത്തിയത്. എന്നാൽ ജൂൺ 19 മുതലാണ് സർവ്വീസുകൾ ആരംഭിച്ചത്.