Tuesday 10 December 2019




കൊടിക്കുന്നില്‍ സുരേഷ് പ്രോ ടൈം സ്പീക്കറായേക്കും

By online desk .24 May, 2019

imran-azhar

 

 

ന്യുഡല്‍ഹി: മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഏഴാം തവണ എം.പിയായ കൊടിക്കുന്നില്‍ സുരേഷ് പ്രോ ടൈം സ്പീക്കറായേക്കുമെന്ന് സൂചന. ലോക്സഭാംഗങ്ങളില്‍ ഏറ്റവും സീനിയോറിറ്റിയുള്ള അംഗത്തെ പ്രോ ടൈം സ്പീക്കറാക്കുക എന്ന ചട്ടം അനുസരിച്ചാണ് കൊടിക്കുന്നില്‍ സുരേഷിന് അവസരം ലഭിക്കുക.

 

പ്രോ ടൈം സ്പീക്കറാണ് അധികാരത്തിലേറുന്ന പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്. മാവേലിക്കര എം.പിയാണ് കൊടിക്കുന്നില്‍ സുരേഷ്. കഴിഞ്ഞ ലോക്സഭയില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള മുനിയപ്പയായിരുന്നു സീനിയര്‍ അംഗമെന്ന നിലയില്‍ പ്രോ ടൈംസ്പീക്കറായത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ മുനിയപ്പ ജയിച്ചില്ല.

 

മൂന്നാം തവണയാണ് കൊടിക്കുന്നില്‍ സുരേഷ് സംവരണ മണ്ഡലമായ മാവേലിക്കരയില്‍ നിന്ന് ജയിക്കുന്നത്. മുമ്പ് അടൂര്‍ മണ്‍ലത്തില്‍ നിന്ന് നാല് തവണ വിജയിച്ച് എം.പിയായിട്ടുണ്ട്. സി.പി.ഐ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനെ 61,500 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കൊടിക്കുന്നില്‍ മാവേലിക്കരയില്‍ ഹാട്രിക് തികച്ചത്.