Thursday 27 June 2019




കന്യാസ്ത്രീകളുടെ സമരത്തിന് വിമർശനം; നടക്കുന്നത് സമരകോലാഹലമെന്ന് കോടിയേരി

By Sooraj S.20 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിഷപ്പിനെതിരായി നടക്കുന്നത് സമരമല്ല,സമരകോലാഹലമാണെന്ന് കോടിയേരി പ്രതികരിച്ചു. രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായാണ് സമരം നടക്കുന്നതെന്നും, ഇതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നും കോടിയേരി പറഞ്ഞു. കുറ്റാരോപിതരുടെ കൂടെയല്ല ഇരക്കൊപ്പമാണ് നീതിയെന്നും അദ്ദേഹം പറഞ്ഞു. തെളിവുണ്ടെങ്കിൽ ശിക്ഷ ഉറപ്പായും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.