Monday 16 December 2019




കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

By Sooraj Surendran .02 Dec, 2019

imran-azhar

 

 

തൃശൂർ കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവറായ യുവാവ് വെന്തുമരിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ സര്‍വീസ് സെന്ററിന് സമീപമാണ് അപകടമുണ്ടായത്. പടക്കാട്ടുമ്മല്‍ ടൈറ്റസ് ആണ്‌ അപകടത്തിൽ മരിച്ചത്. ടൈറ്റസ് മാത്രമാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. കാറിനുള്ളിൽ തീ പടരുന്നതുകണ്ട നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. കാറിനുള്ളിൽ നിന്നും കുപ്പി കണ്ടെത്തിയതാണ് ഈ സംശയത്തിന് കാരണം. തീപിടിച്ച കാർ സമീപത്തെ കാനയിലിടിച്ചാണ് നിന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.