Friday 05 March 2021




ട്വിറ്ററിന് ബദലാകാന്‍ 'കൂ'

By aswany.11 Feb, 2021

imran-azhar

 

 

ട്വിറ്ററുമായി വലിയ പ്രശ്‌നത്തിലാണ് ഇന്ത്യന്‍ ഭരണകൂടം. ട്വിറ്ററിന് ബദല്‍ വേണമെന്ന ചര്‍ച്ചകള്‍ക്കൊപ്പം തന്നെ 'കൂ' എന്ന ആപ്പിന്റെ പേരും ഉയര്‍ന്നുവരികയാണ്. നിലവില്‍ ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ തന്നെ ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലേക്ക് വരുന്നുണ്ട്.

 

കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്, കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ അടുത്തിടെ കൂ അക്കൗണ്ട് തുറന്ന പ്രമുഖരാണ്. മാത്രമല്ല ഇവര്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍
കൂ അക്കൗണ്ട് തുടങ്ങിയ കാര്യം അറിയിച്ചിട്ടുണ്ട്.

 

മന്ത്രിമാര്‍ മാത്രമല്ല, ടെലികോം ഐടി, ഇന്ത്യ പോസ്റ്റ്, ടാക്‌സ് വകുപ്പ് , മൈ ജിഒവി ഇന്ത്യ, ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്‍, അനില്‍ കുംബ്ലെ ഇവരുടെയെല്ലാം അക്കൗണ്ട് കൂ ആരംഭിച്ചിട്ടുണ്ട്. ഐഒഎസിലും, ആന്‍ഡ്രോയ്ഡിലും പ്രവര്‍ത്തിക്കുന്ന
ഈ ആപ്പ് ട്വിറ്റര്‍ രീതിയില്‍ പോസ്റ്റുകള്‍ ഇടാനും, മറ്റുള്ളവരെ ഫോളോ ചെയ്യാനും ഉപകാരപ്പെടും.

 


400 ആണ് ഒരു കൂ പോസ്റ്റിന്റെ ക്യാരക്ടര്‍ ലിമിറ്റ്. ഇ-മെയില്‍ വഴിയോ മൊബൈല്‍ നമ്പര്‍ വഴിയോ ഇത് ലോഗിന്‍ ചെയ്യാം. ഒപ്പം നിങ്ങളുടെ ഫേസ്ബുക്ക്, ലിങ്കിഡ് ഇന്‍ പ്രോഫൈലും ഇതിനൊപ്പം ചേര്‍ക്കാം.

 

ഓഡിയോ വീഡിയോ പോസ്റ്റുകള്‍ ചെയ്യാനും സാധിക്കും. ബംഗലൂരു ആസ്ഥാനമാക്കിയുള്ള ബോംബിനെറ്റ് ടെക്‌നോളജീസാണ് ഈ ആപ്പിന് പിന്നില്‍. ആത്മനിര്‍ഭര്‍ ആപ്പ് ചലഞ്ചില്‍ ഇവരും വിജയിച്ചിരുന്നു. അതേസമയം ട്വിറ്ററിന് ബദലാണോ കൂ എന്ന ചോദ്യത്തിന് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വ്യക്തമായ ഉത്തരമുണ്ട്.