Friday 18 October 2019




കൂടത്തായിലേത് കൊലപാതകമല്ല, ആത്മഹത്യയെന്ന് അഡ്വ. ബി.എ.ആളൂർ

By Sooraj Surendran.10 Oct, 2019

imran-azhar

 

 

കൊച്ചി: കൂടത്തായിൽ നടന്നത് കൊലപാതകങ്ങളല്ല ആത്മഹത്യയാണെന്ന് അഡ്വ. ബി.എ.ആളൂർ. കൂട്ടക്കൊലപാതക കേസിൽ പ്രതിയായ ജോളിക്ക് വേണ്ടി വധിക്കുന്ന അഭിഭാഷകനാണ് ആളൂർ. സൈനേഡ് ഉള്ളിൽ ചെന്നാണ് ആറുപേരും മരിച്ചത്, ഇത് ജോളി കഴിപ്പിച്ചതാണോ, സ്വയം കഴിച്ചതാണോയെന്ന് തെളിയിക്കാതെ സംഭവം കൊലപാതകമാണെന്ന് തെളിയിക്കാനാകില്ലെന്നും ആളൂർ മാധ്യമങ്ങളോട് പറഞ്ഞു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ജോളിയെ പ്രതിയായി ചിത്രീകരിക്കാനാകില്ലെന്നും ആളൂർ പറഞ്ഞു.

 

ജോളിയുടെ ബന്ധുക്കൾ ആവശ്യപ്പെടുമ്പോൾ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുമെന്നും ആളൂർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസില്‍ ജോളിക്ക് അനുകൂലമായ ഘടകങ്ങള്‍ ഉണ്ടാകുമോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.