Saturday 06 June 2020




സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നതിന് ദു​ർ​മ​ന്ത്ര​വാ​ദം; ജോ​ളി​ക്ക് വി​വാ​ഹ​ത്തി​നു​മു​ൻ​പേ ജ്യോ​ത്സ്യ​നു​മാ​യി ബന്ധമെന്ന് ക്രൈംബ്രാഞ്ച്

By Sooraj Surendran.10 Oct, 2019

imran-azhar

 

 

കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജോളിക്ക് ജ്യോത്സ്യനുമായി വിവാഹത്തിനുമുൻപേ ബന്ധമുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച്. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധികൾ ഒഴിവാക്കുന്നതിന് ദുർമന്ത്രവാദം നടത്താൻ ജോളിയെ സഹായിച്ചിരുന്നത് ഇടുക്കി കട്ടപ്പനയിലെ ജ്യോതിഷരത്നം രാധാകൃഷ്ണൻ ആയിരുന്നു. ജ്യോത്സ്യനെ ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭ്യമാകുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ജ്യോത്സ്യനെ ഉടൻ തന്നെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും. ധനമോഹിയും, ആഡംബര ജീവിതവും ഇഷ്ടപ്പെടുന്ന ജോളി ആർഭാടജീവിതം തുടരുന്നതിന് തനിക്ക് തടസമായി നിന്നവരെ ഇല്ലായ്മ ചെയ്യുന്നതിന് ജ്യോത്സ്യന്റെ കരങ്ങളുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം. ഒളിവിൽപോയ ജ്യോത്സ്യൻ വ്യാഴാഴ്ചയാണ് തിരിച്ചെത്തിയത്.