Friday 14 August 2020




കൂടത്തായി കൊലപാതക പരമ്പര: മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ സ​യ​നൈ​ഡി​ന്‍റെ അം​ശം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നു പോ​ലീ​സ്

By Sooraj Surendran .18 Nov, 2019

imran-azhar

 

 

കൊച്ചി: കൂടത്തായിയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡിന്‍റെ അംശം കണ്ടെത്താനായില്ലെന്നു പോലീസ് ഹൈക്കോടതിയിൽ. കൊലപാതക കേസിലെ മൂന്നാം പ്രതിയായ പ്രജികുമാറിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവെയാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ പുനർ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ മൃതദേഹത്തിന്റെ കാലപ്പഴക്കം കൂടും തോറും സയനൈഡിന്‍റെ അംശം നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതേസമയം റോയ് മാത്യുവിന്റെ മൃതദേഹം ആദ്യം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായും പോലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി.