Sunday 15 December 2019




കൂടത്തായി കൊലപാതകം: ജോളിയെ സഹായിച്ച സിപിഎം മുന്‍ പ്രാദേശിക നേതാവ് അറസ്റ്റിൽ

By Sooraj Surendran .22 Nov, 2019

imran-azhar

 

 

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രധാന പ്രതിയായ ജോളിയെ കൊലപാതകങ്ങൾക്ക് സഹായിച്ച സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച മൊഴിയെടുക്കുന്നതിനായി മനോജിനെ അന്വേഷണസംഘം വിളിച്ചുവരുത്തിയിരുന്നു. മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് മനോജ് അറസ്റ്റിലാകുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ മനോജിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ ജോളിയെ സഹായിച്ച കുറ്റത്തിനാണ് മനോജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിനു ശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കേസുമായി ബന്ധപ്പെട്ട് എം.എസ് മാത്യു, സ്വര്‍ണപ്പണിക്കാരനായ പ്രജികുമാര്‍ എന്നിവരെയും പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.