Wednesday 23 September 2020




'മകനെ ഐസ്‌ക്രീം വാങ്ങാന്‍ പണം കൊടുത്ത് ജോളി പുറത്തയച്ചു' കൂടത്തായി കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു

By Sooraj Surendran .17 Jan, 2020

imran-azhar

 

 

കോഴിക്കോട്: കേരളത്തിൽ പ്രകമ്പനം സൃഷ്ടിച്ച കൂടത്തായി കൂട്ടക്കൊലപാതക കേസിൽ അന്വേഷണസംഘം രണ്ടാം കുറ്റപത്രം സമർപ്പിച്ചു. വെള്ളിയാഴ്ച താമരശ്ശേരി കോടതിയിലാണ് 1020 പേജുള്ളതാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ ജോളി ഒന്നാം പ്രതിയും, മാത്യു രണ്ടാം പ്രതിയും, പ്രജികുമാര്‍ മൂന്നാം പ്രതിയുമാണ്. ഷാജുവിന്റെ ഭാര്യ സിലി വധക്കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മഷ്റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തിയാണ് ജോളി സിലിയെ കൊലപ്പെടുത്തിയത്. തളർന്ന് അവശയായിക്കിടക്കുന്ന സിലിയെ മകൻ കാണുകയും, തുടർന്ന് ജോളി സിലിയുടെ മകനെ ഐസ്‌ക്രീം വാങ്ങാന്‍ പണം കൊടുത്ത് പുറത്തയക്കുകയുമായിരുന്നു.


മകൻ തിരികെ വീട്ടിലെത്തിയപ്പോൾ സിലി കുഴഞ്ഞു വീഴുകയായിരുന്നു . സിലിയുടെ മകന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിൽ സിലിയുടെ ഭര്‍ത്താവ് ഷാജുവിന് പങ്കില്ലെന്നും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും എസ്.പി അറിയിച്ചു. സിലിയുടെ ഭർത്താവ് ഷാജുവിനെ ഭർത്താവായി കിട്ടുക എന്ന ലക്ഷ്യത്തോടെയാണ് ജോളി കൃത്യം നടത്തിയതെന്നും റൂറല്‍ എസ്.പി കെ.ജി സൈമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.