Friday 24 May 2019


പാലായില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അഞ്ചുപേര്‍ മരിച്ചു

By anju.08 Apr, 2019

imran-azhar


കോട്ടയം: പാലാ-തൊടുപുഴ റോഡില്‍ മാനത്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. യാത്രക്കാരായ വിഷ്ണു രാജ്, ജോബിന്‍ കെ ജോര്‍ജ്, പ്രമോദ്, ഉല്ലാസ്, സുധി എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

വയനാട്ടില്‍ വിനോദയാത്രയ്ക്കു പോയ ശേഷം തിരിച്ചുവരുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേര്‍ കാറിനുള്ളില്‍നിന്ന് പുറത്തേക്ക് തെറിച്ചു വീണു. ബാക്കിയുള്ളവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.