Saturday 22 September 2018കോട്ടയത്തെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു : രണ്ട് പേര്‍ കസ്റ്റഡിയില്‍

By sruthy sajeev .28 Aug, 2017

imran-azhar


കോട്ടയം: കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കി ചാക്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശി സന്തോഷാണ് കൊല്‌ളപെ്പട്ടത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുപ്രസിദ്ധ ഗുണ്ട വിനോദും ഭാര്യകുഞ്ഞു മോളുമാണ് പോലീസ് പിടിയിലായത്.

 

മൂന്നു ദിവസം കൊണ്ട് രൂക്ഷ ഗന്ധം ഉയര്‍ന്നതിലെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ച
ിലിനിടെയാണ് വെട്ടി നുറുക്കി ചാക്കിലഇയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. രണ്ട് ചാക്കുകളിലായി കണ്ടെത്തിയ മൃതദേഹത്തിന്റെ തലയില്ലായിരുന്നു. പിന്നീട് നടത്തിയ വിശദമായ തിരച്ചിലിനിടെയാണ് തല കണ്ടെത്തിയത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് അനുമാനം.


.