Friday 29 May 2020




കോവിഡ് 19: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ശമ്പളം മുടങ്ങിയേക്കും

By Sooraj Surendran .31 Mar, 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

 

മാത്രമല്ല നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ മാസത്തെ ശമ്പളം ജീവനക്കാർക്ക് നല്കാൻ ഖജനാവിൽ പണമുണ്ടോയെന്നും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും സൗജന്യ റേഷനും, കിറ്റും നൽകുന്നതിലൂടെ വൻ സാമ്പത്തിക നഷ്ടമാണ് സർക്കാരിനുണ്ടാകുന്നതെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. അതേസമയം ജീവനക്കാരിൽ ഒരു മാസത്തെ ശമ്പളമെന്ന വ്യവസ്ഥ അടിച്ചേൽപിക്കരുതെന്നും അവരവർക്ക് സാധിക്കുന്ന ദിവസത്തെ ശമ്പളം സംഭാവന ചെയ്യാൻ അവസരം ഒരുക്കണമെന്നും യുഡിഎഫ് സംഘടനകൾ ആവശ്യപ്പെട്ടു.