Tuesday 22 October 2019




കെഎസ്ഇബി ഓവര്‍സിയറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

By ANJU.08 Jul, 2019

imran-azhar

 

നിലമ്പൂര്‍: കായംകുളം എംഎല്‍എ യു.പ്രതിഭയുടെ മുന്‍ ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചുങ്കത്തറ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയറും തകഴി സ്വദേശിയുമായ കെ.ആര്‍ ഹരി (47) യെയാണ് തിങ്കളാഴ്ച രാവിലെ ചുങ്കത്തറയിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

 

കായംകുളം എം.എല്‍.എ. യു. പ്രതിഭയുടെ മുന്‍ ഭര്‍ത്താവാണ് കെ.ആര്‍.ഹരി. 2001 ഫെബ്രുവരി നാലിനാണ് യു. പ്രതിഭയും ഹരിയും വിവാഹിതരായത്. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. കഴിഞ്ഞവര്‍ഷം ഇരുവരും വിവാഹമോചനം നേടിയിരുന്നു.

 

ഹരിയെ രാവിലെ വീടിന് പുറത്ത് കാണാത്തതിനാല്‍ അയല്‍വാസികളാണ് ഓഫീസിലും പൊലീസിലും വിവരമറിയിച്ചത്.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മറ്റു ദുരൂഹതകളൊന്നുമില്ലെന്നും ആത്മഹത്യയാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.