Friday 25 September 2020




കെ എസ് എഫ് ഇയിൽ വിവരച്ചോർച്ചയുണ്ടെന്ന ആരോപണവുമായി ; പി ടി തോമസ്

By online desk .14 Aug, 2020

imran-azhar

കൊച്ചി:കെ എസ് എഫ് ഇയിൽ വിവര ചോർച്ചയുണ്ടെന്ന ആരോപണവുമായി പി ടി തോമസ് എം എൽ എ 35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടെയും ഡേറ്റ ചോർത്തി. അമേരിക്കൻ കമ്പനിയായ ക്ലിയർ ഐയാണ് വിവരം ചോർത്തിയത് . കൂടാതെ ടെണ്ടർ നൽകിയതിലും വലിയ ക്രമക്കേടുകൾ ഉണ്ടെന്ന് പി ടി തോമസ് ആരോപിച്ചു . 46 ദിവസം മാത്രമുള്ള കമ്പനിക്കാണ് കരാർ നൽകിയത്. ഇടപാടുകാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് വില്പന നടത്തി. അതിലൂടെ സർക്കാർ വാൻ അഴിമതിക്കാണ് കളമൊരുക്കിയതെന്നനും ആദ്ദേഹം പറഞ്ഞു


കെ എസ് എഫ് ഇ മൊബൈല്‍ ആപ്ലിക്കേഷനുകളും വെബ് പോര്‍ട്ടലും നിര്‍മ്മിക്കാന്‍ നല്‍കിയ ടെണ്ടറിലാണ് വന്‍ അഴിമതി നടന്നതായി ആരോപിക്കുന്നത്. സ്പ്രിംഗ്‌ളര്‍ മോഡല്‍ കമ്പനിയായ ക്ലിയര്‍ ഐ ഡാറ്റ ചോര്‍ത്തിയെടുത്തതില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കൂടാതെ പപ്രമുഖ വ്യവസായിയുടെ മകന്റെ കമ്പനിക്ക് കരാർ നൽകിയതിൽ ദുരൂഹതയുണ്ട്. ഈ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധമുണ്ട്. വിവര ചോർച്ചയിൽ അന്വേഷണം നടത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.