Tuesday 20 August 2019




അന്തിയൂർക്കോണത്ത് കെ എസ് ആർ ടി സി ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ചു; 37 പേർക്ക് പരിക്ക്

By Sooraj S.01 Jan, 1970

imran-azhar

 

 

കാട്ടാക്കട: മലയിന്കീഴിന് സമീപം അന്തിയൂർക്കോണം പാലം ജംഗ്‌ഷനിൽ കെ എസ് ആർ ടി സി ബസും പ്രൈവറ്റ് ബസും തമ്മിൽ കൂട്ടിയിടിച്ച് 37 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. കാട്ടാക്കട ഡിപ്പോയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ് റിപ്പയറിങ്ങിനായി കാട്ടാക്കട ഭാഗത്തേക്ക് പോകുകയായിരുന്ന പ്രൈവറ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. കെ എസ് ആർ ടി സി ബസ് ഡ്രൈവർ പ്രശാന്തിന്‌ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ശരീര ഭാഗങ്ങളിൽ പൊട്ടലും ഏറ്റിട്ടുണ്ട്. പ്രൈവറ്റ് ബസ് ഡ്രൈവറുടെ അലക്ഷതയും അമിത വേഗതയുമാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. ബസ് യാത്രക്കാരായ 37 പേർക്ക് പരിക്കേറ്റു.

 

അജിത (30),പ്രശാന്ത് (30),ജനാർദ്ദനൻ (58),മോനിഷ (26),സൗമ്യ (30),ലിനി (25),ഷീല (30),റീന (38),നവിക (13),ജൂന (32),ജസ്റ്റിൻ രാജ് (52),ശ്രീദേവി (22),അഞ്ചു (22),ക്രിസ്തു രാജ് (53),വസന്ത (57),ഷീൻ (19),അശ്വതി (24),കോമളം (62),വിലാസിനി (65),മാധവൻ നായർ (73),തങ്കി (60),പത്മകുമാർ (54),ശ്രീകാന്ത് (30),ഭിവാ കൃഷ്ണൻ(23),സുധാകരൻ (34),ശരണ്യ (30),തങ്കപ്പൻ (65),രമണി (55),ഉഷ (47),പ്രതിഭ (30), സന്തോഷ് (33),വിജയൻ (45),പഞ്ചമി (22),ധർമൻ (47),സരിത (32),സാമ്രാജ് (45)കുമാരി (54) എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മലയിൻകീഴ് പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ ക്യാബിനിൽ കുടുങ്ങിയ കെ എസ് ആർ ടി സി ഡ്രൈവർ പ്രശാന്തിനെ ക്യാബിൻ പൊളിച്ചാണ് പുറത്തെടുത്തത്.