Wednesday 10 August 2022




ശമ്പളം വിതരണം ചെയ്യാന്‍ സര്‍ക്കാരിന്റെ സഹായം തേടി കെഎസ്ആര്‍ടിസി

By Priya.02 Jul, 2022

imran-azhar

ജൂണ്‍ മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാരിന്റെ സഹായം തേടി കെഎസ്ആര്‍ടിസി.ഈ മാസം 5 ന് മുന്‍പായി ശമ്പളം വിതരണം ചെയ്യാന്‍ 65 കോടി രൂപ വേണമെന്നാണ് മാനേജ്മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 


തൂപ്പുകാര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും പുറമെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും മെയ് മാസത്തെ ശമ്പളം നല്‍കാനുണ്ട്. കെടിഡിഎഫ്സിയില്‍ നിന്ന് പത്ത് കോടി രൂപ വായ്പയെടുക്കാനും ശ്രമം നടക്കുന്നുണ്ട്.ശമ്പള വിതരണം അഞ്ചാം തിയതിക്ക് മുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി കെഎസ്ആര്‍ടിസി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത്. നിലവില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കിയിട്ടുള്ളത്.