Monday 06 April 2020




തി​രു​പ്പു​ർ കെഎസ്ആർടിസി ബസ് അപകടം; ലോറി ഡ്രൈവറായ പാലക്കാട് സ്വദേശി പോലീസിൽ കീഴടങ്ങി

By Sooraj Surendran.20 Feb, 2020

imran-azhar

 

 

തിരുപ്പുർ: കെഎസ്ആർടിസി ബസിൽ ലോറിയിടിച്ച് 19 പേരുടെ മരണത്തിന് കാരണക്കാരനായ ലോറി ഡ്രൈവർ പോലീസിൽ കീഴടങ്ങി. പാലക്കാട് സ്വദേശി ഹേമരാജാണു ലോറി ഓടിച്ചിരുന്നത്. ടൈലുമായി എറണാകുളത്തുനിന്നു സേലത്തേക്കു പോയ എറണാകുളം രജിസ്ട്രേഷൻ ലോറി അമിതവേഗതയിലെത്തി ഡിവൈഡർ മറികടന്നാണ് ബസിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഒരു വശം പൂർണമായും തകർന്നു. എറണാകുളം ഡിപ്പോയിലെ ആർ എസ് 784 നന്പർ ബംഗളുരു-എറണാകുളം ബസാണ് അപകടത്തിൽപെട്ടത്. ലോറിയുടെ ടയറുകൾ പൊട്ടിയ നിലയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അവിനാശി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.