By Sooraj.14 Jun, 2018
ഒരു കനത്ത മഴ വന്നാൽ വെള്ളപ്പൊക്കത്തിലാകുന്ന റോഡുകളാണ് നമ്മുടെ നാട്ടിൽ ഭൂരിഭാഗവും. എന്നാൽ അവിടെയും താരമായിരിക്കുകയാണ് സാധാരണക്കാരന്റെ സാരഥിയായ ആനവണ്ടി എന്ന് നാം ഓമന പേരിൽ വിളിക്കുന്ന കെ എസ് ആർ ടി സി ബസ്. കാരണം മറ്റൊന്നുമല്ല, മഴയിൽ വെള്ളക്കെട്ടിലായ റോഡിൽ എങ്ങനെ പോകുമെന്ന് മറ്റ് വാഹനങ്ങൾ വിഷമിച്ചു നിൽക്കുമ്പോഴാണ് കെ എസ് ആർ ടി സിയുടെ ഒരു മാസ്സ് എൻട്രി. ഈ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായിരിക്കുന്നത്. വിഡിയോയിൽ ടിപ്പർ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ പോകാനാകാതെ വിഷമിച്ചു നിൽക്കുന്നത് കാണാനാകും. ബസിന്റെ ഹെഡ് ലൈറ്റ് ഇരിക്കുന്ന ഭാഗം വരെ വെള്ളത്തിൽ മുങ്ങിയിരുന്നു. കെ എസ് ആർ ടി സി ബസ് ഡ്രൈവറുടെ സാഹസിക വരവ്. കോഴിക്കോട് വയനാട് റൂട്ടിലൂടെയാണ് ആനവണ്ടിയുടെ മാസ്സ് എൻട്രി.