Wednesday 22 May 2019


2022 ഓടെ കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസാക്കി മാറ്റും

By online desk.31 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: 2022 ഓടെ കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസാക്കി മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക്. മൂന്ന് വര്‍ഷത്തിനകം പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപിപ്പിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറക്കാനും ഇന്ധന ലാഭവും പ്രതീക്ഷിക്കുന്നു. ഗതാഗതമേഖയിലും സമഗ്രവികസനവും നവീകരണവും ലക്ഷ്യമിടുന്നുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന് 1397 കോടി രൂപ ബജറ്റില്‍ വിലയിരുത്തി.

 

വരുന്ന വര്‍ഷങ്ങളില്‍ നിര്‍ണായക പദ്ധതിയായി കേരള ബാങ്ക് മാറുമെന്ന് ധനമന്ത്രി തോമസ് ഐസക്. വ്യവസ്ഥകള്‍ അംഗീകരിച്ചതിനാല്‍ കേരള ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ സമ്മേളനത്തില്‍ തന്നെ സഹകരണ നിയമം ഭേദഗതി ചെയ്യും. ഇതോടെ കേരള ബാങ്ക് തുടങ്ങാനുള്ള തടസ്സങ്ങള്‍ മറികടക്കാനാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. സഹകരണ നിയമവും ചട്ടങ്ങളും പാലിച്ച് ബാങ്കുകളെ ലയിപ്പിക്കും. കേരളത്തിലെ സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍ അവയുടെ ശാഖകള്‍ എന്നിവ കേരള ബാങ്കില്‍ ലയിക്കും. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ ബാങ്കും രാജ്യത്തെ ആദ്യത്തെ ഷെഡ്യൂള്‍ഡ് ബാങ്കുമായി കേരള ബാങ്ക് മാറും.