Tuesday 19 March 2019


ഡ്രൈവറിനും ഇനി കണ്ടക്ടര്‍ ലൈസന്‍സ് - കെ.എസ്.ആര്‍.ടി.സി

By online desk.27 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലുള്ള കണ്ടക്ടര്‍മാരുടെ കുറവിനെ നികത്താന്‍ ഡ്രൈവര്‍-കണ്ടക്ടര്‍ ലൈസന്‍സ് പദ്ധതിയുമായി കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബോര്‍ഡ്. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാരുടെ ജോലി ചെയ്യാമെന്ന വ്യവസ്ഥയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഡ്രൈവര്‍മാര്‍ കണ്ടക്ടര്‍മാരുടെ ലൈസന്‍സ് ലഭ്യമാക്കും. കണ്ടക്ടര്‍മാരുടെ കുറവ് കാരണം പല ട്രിപ്പുകളും കെ.എസ്.ആര്‍.ടി.സിക്ക് റദ്ദ് ചെയ്യേണ്ടിവരുന്നുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ.തച്ചങ്കരി പറഞ്ഞു.

 

അപകടത്തെ തുടര്‍ന്ന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് 6 മാസക്കാലം ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഈ നിശ്ചിത കാലയളവില്‍ ഡ്രൈവര്‍മാര്‍ക്ക് സാമ്പത്തികപ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. നിയമപരമായ നടപടികളും ഇവര്‍ക്ക് നേരിടേണ്ടി വരുന്നു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നമാണിത്.4000 എം പാനല്‍ ജീവനക്കാരെ കണ്ടക്ടര്‍ തസ്തികയില്‍ നിന്ന് മാറ്റിയതും കണ്ടക്ടര്‍മാരുടെ കുറവിനും ട്രിപ്പ് റദ്ദ് ചെയ്യുന്നതിനും കാരണമായിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി 3000 പി.എസ്.സി ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തിരുന്നുവെങ്കിലും ഇതില്‍ 1240 പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. കൂടുതല്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍ ലൈസന്‍സ് നല്‍കി കണ്ടക്ടര്‍മാരുടെ കുറവിനെ ഇല്ലാതാക്കാനുള്ള നീക്കമാണ് കെ.എസ്.ആര്‍.ടി.സി മുന്നോട്ട് വെയ്ക്കുന്നത്.