By Sooraj S .18 Jun, 2018
തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ ഇലക്ട്രിക്ക് ബസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു തുടങ്ങി. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയാണ് ഇലക്ട്രിക്ക് ബസിന്റെ വരവ്. 2 കോടിയിലേറെ നിർമ്മാണ ചിലവുള്ള ബസ് വാങ്ങാനുള്ള സാമ്പത്തിക ശേഷി കെ എസ് ആർ ടി സിക്ക് ഇല്ലാത്തതിനാൽ ബസുകൾ വാടകയ്ക്കാണ് ഇറക്കുന്നത്. പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാകുന്നു എങ്കിൽ സർവ്വീസിന് മൂന്നൂറോളം ഇലക്ട്രിക് ബസുകൾ കൊണ്ടുവരാനാണ് അധികൃതർ പദ്ധതി ഇടുന്നത്. 40 പുഷ് ബാക്ക് സീടുകളോടു കൂടിയ ബസില്‍ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ എന്നിവയാണ് ലക്ടർക് ബസിന്റെ മറ്റ് സവിശേഷതകൾ.