By online desk .15 Nov, 2019
നേമം: ശമ്പളം ലഭിക്കാത്തതില്‍ കിട്ടാത്തതില്‍ മനംനൊന്ത് കെ.എസ്.ആര്.ടി.സി. ജീവനക്കാരന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ നരുവാമൂട് സ്വദേശി വിനോദ് (40) ആണ് ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. വിനോദിന് അമ്പത് ശതമാനം ശമ്പളം ലഭിച്ചിരുന്നു. ഇത് ബാങ്കിലെത്തിയപ്പോള്‍ തന്നെ ലോണ്‍ ഇനത്തില്‍ പിടിച്ചു. ഇതില്‍ വിനോദിന് മനോവിഷമുണ്ടായിരുന്നതായി സഹ പ്രവര്‍ത്തകര്‍ പറഞ്ഞു. വ്യാഴാഴ്ച ഡിപ്പോയില്‍ സിംഗിള്‍ ഡ്യൂട്ടി ലഭിക്കുമെന്ന പ്രതീക്ഷയിലെത്തിയ വിനോദിന് അതും ലഭിക്കാതെ വന്നതോടെ നിരാശയായി. പിന്നീട് ഫോണ്‍ വഴി താന്‍ ജീവനൊടുക്കാന്‍ പോകുന്നുവെന്ന് അറിയിച്ചു. ഇതറിഞ്ഞ് സഹപ്രവര്‍ത്തകരെത്തി നടത്തിയ അന്വേഷണത്തിലാണ് എലി വിഷം കഴിച്ച നിലയില്‍ വിനോദിനെ കണ്ടെത്തിയത്.