Tuesday 16 October 2018



കെ എസ് ആർ ടി സി റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീക്ക് നല്കാൻ ധാരണ; താത്കാലിക ജീവനക്കാരെ ഒഴിവാക്കാൻ നീക്കം

By Sooraj S.20 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: കെ എസ് ആർ ടി സി ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീക്ക് നല്കാൻ തീരുമാനം. കെ എസ് ആർ ടി സിയുടെ ഈ തീരുമാനം കൗണ്ടറുകളിൽ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇതിനെതിരെ തൊഴിലാളി സംഘടനാ ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. എംപാനലായി നിലവിൽ 320 പേരാണ് ജോലി ചെയ്യുന്നത്.

 

പുതിയ തീരുമാന പ്രകാരം കൗണ്ടറിനായുള്ള സ്ഥലം കെ എസ് ആർ ടി സിയാണ് നൽകുന്നത്,കൂടാതെ വൈദ്യുതി ചാർജുകളും സർക്കാരാണ് വഹിക്കുന്നത്. എന്നാൽ ഫര്‍ണിച്ചര്‍, കംപ്യൂട്ടര്‍, പ്രിന്റര്‍, നെറ്റ്‌വര്‍ക് കണക്‌ഷന്‍ എന്നിവ കുടുംബശ്രീയാണ് തയ്യാറാക്കേണ്ടത്. ഇവരുടെ പ്രധാന ചുമതല യാത്രക്കാർക്ക് ടിക്കറ്റുകളും കൂപ്പണുകളും യാത്രക്കാർക്ക് നൽകുക എന്നതാണ്. കേരളത്തിനകത്തെ 18 കൗണ്ടറുകളും പുറത്തുള്ള അഞ്ചു കൗണ്ടറുകളുമാണു കുടുംബശ്രീക്കു നല്‍കുന്നത്.