Friday 05 March 2021




കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക് തുടങ്ങി; സര്‍വീസുകള്‍ മുടങ്ങി; വലഞ്ഞ് യാത്രക്കാര്‍

By Rajesh Kumar.22 Feb, 2021

imran-azhar

 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ ഐ.എന്‍.ടി.യു.സി., ബി.എം.എസ്. യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച രാത്രി ആരംഭിച്ചു.

 

ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചും പുതിയ കമ്പനിയായ സ്വിഫ്റ്റിന്റെ വ്യവസ്ഥകളെ എതിര്‍ത്തുമാണ് സമരം.

 

മെക്കാനിക് സ്റ്റാഫ് യൂണിയനും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്. സി.ഐ.ടി.യു., എ.ഐ.ടി.യു.സി. സംഘടനകള്‍ പണിമുടക്കുന്നില്ല.

 

ഒത്തുതീര്‍പ്പിനായി തിങ്കളാഴ്ച ടി.ഡി.എഫ്., കെ.എസ്.ടി. എംപ്ലോയീസ് സംഘ് നേതാക്കളുമായി സി.എം.ഡി. ബിജു പ്രഭാകര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.

 

ഒരുവിഭാഗം തൊഴിലാളികള്‍ പണിമുടക്കുന്നുണ്ടെങ്കിലും പരമാവധി ബസുകള്‍ ഓടിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.