Thursday 22 February 2018

കുല്‍ഭൂഷന്‍ ജാദവ് : വിധി വ്യാഴാഴ്ച

By praveen prasannan.18 May, 2017

imran-azhar

ഹേഗ്: ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന് പാകിസ്ഥാന്‍ വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യയുടെ ഹര്‍ജിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വ്യാഴാഴ്ച വിധി പറയും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം 3.30ന് വിധി വരുമെന്നാണ് വാര്‍ത്ത.


പതിനൊന്നംഗ ബഞ്ചാണ് വിധി പറയുന്നത്. ചാരവൃത്തി ആരോപിച്ചാണ് പാക് സൈനിക കോടതി കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ചത്.

വധശിക്ഷയ്ക്കെതിരെ ഇന്ത്യ നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര കോടതി ഈ മാസം 10ന് ശിക്ഷ സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് ഈ മാസം 15ന് ഹര്‍ജി പരിഗണിച്ച കോടതി ഇരു രാജ്യങ്ങളുടെയും വാദം കേട്ടു.

കുല്‍ഭൂഷന്‍ ജാദവ് ചാരനല്ലെന്നും ബിസിനസ് ആവശ്യത്തിന് ഇറാനില്‍ എത്തിയപ്പോള്‍ പാക് അതിര്‍ത്തിക്ക് സമീപം വച്ച് പിടികൂടി കൊണ്ടു പോവുകയായിരുന്നുവെന്നുമാണ് ഇന്ത്യന്‍ നിലപാട്. ഇന്ത്യന്‍ നാവിക്സേനയില്‍ നിന്ന് വിരമിച്ച ശേഷം ബിസിനസ് നടത്തുകയായിരുന്നു അദ്ദേഹം.

കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ അപേക്ഷ പതിനാറ് തവണ പാകിസ്ഥാന്‍ നിരസിച്ചിരുന്നു. അതിനാല്‍ കുല്‍ഭൂഷന്‍ പാകിസ്ഥാനില്‍ ഏത് തടവറയിലാണെന്ന് പോലും വിവരമില്ല.