Thursday 26 April 2018

കുമ്മനം രാജശേഖരന്‍ എം എല്‍ എ

By praveen prasannan.19 Jun, 2017

imran-azhar

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ച വായന ദിനാഘോഷ പരിപാടിയില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എം എല്‍ എ ആയി. കൊച്ചി സെന്‍റ് തെരേസാസ് കോളേജില്‍ വായനാ ദിനത്തിന്‍റെ ഭാഗമായി നടത്തിയ പി എന്‍ പണിക്കര്‍ അനുസ്മരണ ചടങ്ങിലാണ് കുമ്മനം എം എല്‍ എ ആയത്.

പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രോട്ടോക്കോള്‍ വിഭാഗത്തിന് കൈമാറിയപ്പോഴാണ് കുമ്മനം രാജശേഖരനെ എം എല്‍ എ എന്ന് വിശേഷിപ്പിച്ചത്. പട്ടിക പ്രധാനമ ന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി അംഗീകരിച്ചതാണ്.

നേരത്തേ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിന് മുന്പ് പ്രധാനമന്ത്രി മെട്രോ റെയിലില്‍ നടത്തിയ യാത്രയില്‍ മുഖ്യമന്ത്രിക്കും ഗവര്‍ണ്ണര്‍ക്കുമൊപ്പം കുമ്മനവും പങ്കെടുത്തിരുന്നു. ഇതിനെ സി പി എം, കോണ്‍ഗ്രസ് നേതാക്കള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.