Tuesday 18 December 2018


കുമ്മനം രാജശേഖരൻ കേരളത്തിലേക്ക് തിരികെയെത്തുമെന്ന് സൂചന

By Sooraj.11 Oct, 2018

imran-azhar

 

 

തിരുവനന്തപുരം: ബിജെപി നേതാവും മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ കേരളത്തിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കുമ്മനം രാജശേഖരനെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരാൻ സംസ്ഥാന നേതൃത്വം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു വരികയാണ്. കേന്ദ്രസർക്കാർ കുമ്മനം രാജശേഖരനെ കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുമെന്നാണ് ലഭിക്കുന്ന സൂചന. മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിക്ക് കാര്യമായ ഇടപെടലുകൾ നടത്താൻ സാധിച്ചിട്ടില്ലെന്നും അതേസമയം ബിജെപിയുടെ മുതിർന്ന നേതാവെന്ന നിലയിൽ ശബരിമല വിഷയത്തിൽ സമരപരിപാടികളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ പ്രവർത്തനങ്ങൾക്കായി കുമ്മനം രാജശേഖരനെ 2019 ജനുവരിയോടെ കേരളത്തിലേക്ക് അയക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കുമ്മനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കും ഹൈന്ദവ സംഘടനകള്‍ക്കും ഊര്‍ജം പകരുമെന്ന് പ്രതിനിധികൾ കേന്ദ്ര നേതാക്കളെ അറിയിക്കുകയും ചെയ്തു.