Saturday 22 September 2018



കുരീപ്പുഴ ശ്രീകുമാറിന് നേരെ കയ്യേറ്റം

By praveen prasannan.06 Feb, 2018

imran-azhar

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കയ്യേറ്റം. കടയ്ക്കല്‍ കോട്ടുന്‍കലില്‍ വച്ചാണ് അദ്ദേഹത്തെ കയ്യേറ്റം ചെയ്തത്.


ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. അദ്ദേഹം പൊലീസില്‍ പരാതി നല്‍കി.

വായനശാല സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെ വടയന്പാടി ജാതി മതില്‍ സമരത്തെ കുറിച്ച് കുരീപ്പുഴ സംസാരിച്ചിരുന്നു. ഇതാണ് അദ്ദേഹത്തിനെതിരെ കയ്യേറ്റമുണ്ടമുണ്ടാകാന്‍ കാരണം.

വടയന്പാടി ജാതി മതിലിനെ കുറിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് തനിക്കെതിരെ ആക്രമണമുണ്ടായതെന്നും ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസുകാരാണെന്നും കുരീപ്പുഴ പറഞ്ഞു.