Tuesday 02 June 2020




കുവൈത്തില്‍ ഏഴുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

By online desk .17 Mar, 2020

imran-azhar

 


കുവൈത്ത് സിറ്റി: കുവൈത്തില്‍ ഏഴുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗ ബാധിതരുടെ എണ്ണം ഇതോടെ 130 ആയി. ആകെ 130 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. 12 പേര്‍ക്ക് അസുഖം ഭേദമായി. 118 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. നാലുപേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ട്.

 

കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിൻറെ 151 എന്ന ഹോട്ട്ലൈന്‍ നമ്പറിൽ വിളിക്കാം. ആരൊക്കെ പരിശോധനക്ക് എത്തണം എന്നതുള്‍പ്പെടെ കാര്യങ്ങള്‍ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ അധികൃതര്‍ വ്യക്തമാക്കിത്തരുന്നുണ്ട്.