Sunday 21 January 2018

കുവൈറ്റ് മന്ത്രിസഭ രാജിവച്ചു

By praveen prasannan.31 Oct, 2017

imran-azhar

കുവൈറ്റ് സിറ്റി: കുവൈറ്റ് മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബ രാജിക്കത്ത് അമീര്‍ ശൈഖ് സബാ അല്‍ ~അഹമ്മദ് അല്‍ ജാബിര്‍ അല്‍സബയ്ക്ക് നല്‍കി.

പതിനാറംഗ മന്ത്രിസഭയുടെ രാജി സ്വീകരിച്ച അമീര്‍ അടുത്ത മന്ത്രിസഭ ചുമതലയേല്‍ക്കും വരെ ഇടക്കാല സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. രാജകുടുംബാംഗം ക്യാബിനറ്റ് കാര്യ , വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ അബ്ദുള്ള അല്‍സബയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് മന്ത്രിസഭയുടെ രാജി.

മന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ ക്രമക്കേട് ആരോപിച്ച് പത്ത് എം പിമാരെ ചേര്‍ന്ന് അവിശ്വാസത്തിനും കുറ്റവിചാരണയ്ക്കും നോട്ടീസ് നല്‍കുകയായിരുന്നു. അതേസമയം പാര്‍ലമന്‍റ് പിരിച്ച് വിടാന്‍ സാധ്യതയില്ലെന്ന് സ്പീക്കര്‍ മര്‍സൂക് അല്‍ ഗാനിം അറിയിച്ചു.