Monday 13 July 2020




ലഡാക്ക്: ചര്‍ച്ചയില്‍ നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

By praveenprasannan.06 Jun, 2020

imran-azhar

ന്യൂഡല്‍ഹി: ലഡാക്കിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയുടെയും ചൈനയുടെയും കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന ചര്‍ച്ചയില്‍ നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ. ഇന്ത്യന്‍ അതിര്‍ത്തിയിലെ ടെന്റുകള്‍ നീക്കി ചൈനീസ് സൈന്യം പിന്നോട്ട് മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തി സുരക്ഷാ ചുമതലയുള്ള കോര്‍ മേധാവി ലഫ്റ്റന്റ് ജനറല്‍ ഹരീന്ദര്‍ സിംഗാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.



ഇന്ത്യ റോഡ് നിര്‍മ്മിക്കുന്നത് ഇന്ത്യന്‍ പ്രദേശത്താണ് . ചൈന അക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.


അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പിന്‍മാറിയാല്‍ മാത്രമെ ഇന്ത്യയും സൈന്യത്തെ പിന്‍വലിക്കുവെന്ന് ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കി. അതിനിടെ, ചര്‍ച്ചയ്ക്ക് മുന്നേ ഗാല്‍വാന്‍ താഴ്‌രയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് ചൈന രണ്ട് കിലോമീറ്റര്‍ പിന്‍മാറിയിരുന്നു. ചര്‍ച്ച തുടരുകയാണ്.