Thursday 14 November 2019




ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത്, പൊതു സ്ഥലങ്ങളിൽ ചുംബിക്കാനും പാടില്ല, നിയമം ലംഘിച്ചാൽ കനത്ത പിഴ: സൗദി

By Sooraj Surendran.29 Sep, 2019

imran-azhar

 

 

റിയാദ്: സൗദിയിൽ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ ഇറുകിയ വസ്ത്രങ്ങൾ ധരിച്ചെത്തിയാൽ കനത്ത പിഴ ഈടാക്കുമെന്ന് സൗദി ഭരണകൂടം. പൊതുസ്ഥലങ്ങളിൽ സ്നേഹപ്രകടനം പാടില്ലെന്നും, വിനോദസഞ്ചാരികൾ ഉൾപ്പെടെ ആരായാലും പൊതു സ്ഥലങ്ങളിൽ ചുംബിക്കാൻ പാടില്ലെന്നും, നിയമം ലംഘിച്ചാൽ ഭീമമായ തുക പിഴ ചുമത്തുമെന്നും ഭരണകൂടം വ്യക്തമാക്കി . അതേസമയം പിഴ തുക എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം വിദേശവനിതകൾക്ക് ഡ്രസ് കോഡിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. വിദേശികൾക്ക് ടൂറിസ്റ്റ് വീസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൗദിയുടെ പ്രസ്താവന. വിദേശികൾക്ക് ടൂറിസ്റ്റ് വീസ അനുവദിക്കുന്നതിലൂടെ രാജ്യം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നു ടൂറിസം മേധാവി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.