Tuesday 07 July 2020




സത്യം പുറത്ത് വരട്ടെയെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി

By anju.02 Jun, 2019

imran-azhar

തിരുവനന്തപുരം: പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സത്യം പുറത്ത് വരട്ടെയെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ലക്ഷ്മി. മാനേജര്‍ ആയിരുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നാണ് വ്യക്തമാക്കിയത്. അതേ സമയം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡി ആര്‍ ഐ, ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണിയുടെ മൊഴിയെടുക്കും. ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന സംശയം കെ.സി ഉണ്ണി ഉന്നയിച്ചിരുന്നു.

 

പ്രകാശ് തമ്പിയും ബാലുവിന്റെ കാര്‍ ഡ്രൈവര്‍ അര്‍ജുന്റെ സുഹൃത്ത് വിഷ്ണുവും സ്വര്‍ണക്കടത്തില്‍ പ്രതികളായതോടെ അപകടത്തിനു പിന്നിലെ ദുരൂഹത ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്‌. അര്‍ജുനെയും അപകടത്തിന്റെ ദൃക്‌സാക്ഷികളെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും.