Friday 20 October 2017

ആധാരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണം ; കേന്ദ്രം

By sruthy .19 Jun, 2017

imran-azhar

 


ന്യൂഡല്‍ഹി. ആധാരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. 1950ന് ശേഷമുള്ള മുഴുവന്‍ ഭൂരേഖകള്‍ക്കും നിര്‍ദ്ദേശം
ബാധകമാണ്. ഓഗസ്റ്റ് 17നകം നടപടികള്‍ പൂര്‍ത്തിയാക്കണം.ആധാരങ്ങള്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കകണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കി. ആധാറുമായി ബന്ധിപ്പിക്കാത്തത് ബെനാമി
ഇടപാടായി കണക്കാക്കുമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്രം വ്യക്തമാക്കുന്നു.