By Rajesh Kumar.22 Feb, 2021
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ നിരാഹാര സമരം തുടങ്ങി. നിയമനത്തില്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തമായ ഉറപ്പുകിട്ടാത്തതിനെ തുടര്‍ന്നാണ് നിരാഹാര സമരം തുടങ്ങിയത്.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചിരുന്നു. ഈ യോഗം കഴിഞ്ഞ് തീരുമാനം അറിയിക്കുമെന്നായിരുന്നു സൂചന.
സര്‍ക്കാരില്‍ നിന്നു പ്രത്യേക അറിയിപ്പൊന്നും ലഭിക്കാത്തതിനാലാണ് ഉദ്യോഗാര്‍ഥികള്‍ നിരാഹാര സമരം ആരംഭിച്ചത്.